ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പുതുവര്‍ഷത്തിലെ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. സിഡ്‌നിയാണ് മത്സര വേദി. ഇപ്പോഴിതാ ഇന്ന് ശക്തമായ മഴയാണ് മെല്‍ബണിലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മഴയെത്തുടര്‍ന്ന് ഇന്ത്യന്‍ ടീം പരിശീലനം ഉപേക്ഷിച്ചിരിക്കുകയാണ്. മഴ സിഡ്‌നിയിലെ മത്സരത്തെയും ബാധിക്കുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.